കേരളം

നാവു പൂട്ടിവയ്ക്കുന്നതാ നേതാവേ ആരോഗ്യത്തിനു നല്ലത്; പിസി ജോര്‍ജിനോട് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിലപ്പെട്ട നാവു പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് പിസി ജോര്‍ജിനോട് എഴുത്തുകാരിയ ശാരദക്കുട്ടി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് നിരന്തരം പരാമര്‍ശം നടത്തുന്ന പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ അഭിപ്രായ പ്രകടനം.

ആക്രമിക്കപ്പെട്ട നടിയെ അപഹസിക്കും വിധം പിസി ജോര്‍ജ് പ്രസ്താവന നടത്തിയിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കില്‍ പിറ്റേന്ന് എങ്ങനെയാണ് നടി സിനിമയില്‍ അഭിനയിക്കാന്‍ പോയത് എന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയതെന്നും ജോര്‍ജ് ചോദിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പിസി ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടിവ് ഉള്‍പ്പെടെയുളള സംഘടനകളും വനിതാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. 

പൂഞ്ഞാറിലോ പരിസരത്തോ ആണോ ആരുടെയോ നാവു കടിച്ചു പറിച്ചെടുത്തു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ട് കൊടുത്ത സ്ത്രീ  എന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പെണ്ണുങ്ങളെ കൊണ്ട് അതിക്രമങ്ങള്‍ ചെയ്യിക്കല്ലേ 'നേതാവേ'.. ആ വിലപ്പെട്ട നാവ് പൂട്ടിക്കെട്ടി വെക്കുന്നതാ ആരോഗ്യത്തിനു നല്ലത് എന്നും കുറിപ്പില്‍ പറയുന്നു.

ഈ മനുഷ്യനെ എല്ലാ മാധ്യമങ്ങളും തമസ്‌കരിക്കേണ്ട കാലം കഴിഞ്ഞെന്ന് ശാരദക്കുട്ടിയുടെ പോസ്റ്റിനുതാഴെ കഥാകൃത്ത് അഷ്ടമൂര്‍ത്തി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍പ്പിന്നെ ഇയാളിങ്ങനെ പുളയ്ക്കുമോയെന്നും അഷ്ടമൂര്‍ത്തി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍