കേരളം

സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തിരുവനന്തപുരത്ത് രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമാധാന ചര്‍ച്ചകള്‍ക്ക് ശേവും തിരുവനന്തപുരത്ത് രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. സിഐടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം ഫ്രാന്‍സിസിന്റെ വീട്ടിലേക്കു അക്രമികള്‍ രാത്രി പെട്രോള്‍ ബോംബെറിഞ്ഞു. സിപിഎം - ബിജെപി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ ഫ്രാന്‍സിസിന്റെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത് ഇന്നലെ പിന്‍വലിച്ചതിന് പിന്നാലെയാണ് വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

തുടര്‍ച്ചയായ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിനാലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാന യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തത്. ഭാവിയില്‍ അക്രമം ഉണ്ടാകില്ലെന്ന് യോഗത്തില്‍ തീരുമാനമായിരുന്നു. ഇരു കക്ഷിയിലെയും ജില്ലാ നേതാക്കള്‍ തമ്മില്‍ അടിക്കടി ഫോണില്‍ ആശയവിനിമയം നടത്താനും ധാരണയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം