കേരളം

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍; ഗവര്‍ണറുടേത് സൗഹാര്‍ദ്ദപരമായ നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഒരു സ്ഥാപനം മറ്റൊന്നിന് മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

സൗഹാര്‍ദ്ദപരമായിരുന്നു ഗവര്‍ണറുടെ നടപടി. ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതിനിടെ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതായുള്ള ഗവര്‍ണറുടെ ട്വീറ്റിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. 

ഗവര്‍ണര്‍ക്ക് ഉപദേശകന്റെ റോള്‍ മാത്രമാണ് ഉള്ളതെന്നും, ഭരണഘടനാ വിരുദ്ധമായി ഭരിക്കാന്‍ ആര് ശ്രമിച്ചാലും സംസ്ഥാന സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്നുമായിരുന്നു ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു