കേരളം

ഗോരക്ഷകര്‍ കുത്തിക്കൊന്ന ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്ത് ലക്ഷം രൂപ നല്‍കും

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഗോരക്ഷകര്‍ കുത്തി കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സിപിഎം പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ജുനൈദിന്റെ കുടുംബത്തിന് ധനഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

ജുനൈദിന്റെ കുടുംബം കഴിഞ്ഞ ദിവസം ബൃന്ദ കാരാട്ടിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 

പെരുന്നാളിന് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ഡെല്‍ഹിയില്‍ നിന്നും ഹരിയാനയിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് ജുനൈദിനെ ഗോരക്ഷകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. 'ഫ് തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍