കേരളം

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി;സര്‍വ്വകക്ഷി യോഗം അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവവന്തപുരം:  കേരളത്തെ സംഘര്‍ഷമേഖലയായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയന്‍. സമാധാനം നിലനിര്‍ത്താന്‍ യോഗത്തില്‍ എല്ലാ കക്ഷികളു പിന്തുണ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. 

കേരളത്തില്‍ പരക്കേ സംഘര്‍ഷം നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്,സംസ്ഥാനത്ത അത്തരമൊരു അവസ്ഥയില്ല.മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതനന്ത്ര്യം തടയുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം രാഷ്ട്രീയ അസഹിഷ്ണുത അനുവദിക്കാനാകില്ല,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണങ്ങളില്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. 

ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടാകാം എന്നവാല്‍ അവരെ ക്രിമിനലുകളായി മാത്രമേ കണക്കാക്കുകയുള്ളു, പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കും. പൊലീസ് കുറേക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

വൈകിട്ട് മൂന്നിന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നു ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയിരുന്നു. സിപിഎം, ബിജെപി  ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ സംസ്ഥാന തലത്തിലും നടന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണു സര്‍വ്വകക്ഷിയോഗം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം