കേരളം

കോഴിക്കോട് കുടിവെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാവൂരിലെ കുടിവെള്ളത്തില്‍ കോളറയ്ക്ക് കാരണമായ ബാക്ടീരിയയുണ്ടെന്ന് സ്ഥിരീകരിച്ചു. മാവൂരില്‍ കോളറ ബാധിച്ചതിനെത്തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. അഞ്ചോളം പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധിക്കുകയായിരുന്നു. കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം നിന്നാണ് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്.

പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാവൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു.

2012 ഏപ്രിലില്‍ മാവൂരിലെ വിവിധ ഇടങ്ങളില്‍ ജലവിഭവ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്തെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. വെള്ളത്തില്‍ വിബ്രിയോ ബാക്ടീരിയുടെ സാന്നിധ്യമുണ്ടെന്നും ഇ കോളി ബാക്ടീരിയ അനുവദനീയമായതില്‍ നിന്നും ഏറെ കൂടുതലാണെന്നും കണ്ടെത്തി. എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും അവഗണിച്ചതായുള്ള ആരോപണവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍