കേരളം

നാളത്തെ മലയാളിയുടെ ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങളെന്ന് ബെന്യാമിന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളാണ് നാളെത്തെ ഗള്‍ഫ് എന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കെനിയ, ടാന്‍സാനിയ മൊസാംബിക്, കാമറൂണ്‍, മലാവി, എന്നീ രാജ്യങ്ങളിലേക്കെല്ലാം ഇന്ന് മലയാളികള്‍ വ്യാപകമായി തൊഴില്‍ തേടി പോകുന്നതെന്നും ബെന്യാമിന്‍ പറയുന്നു. 

നമ്മുടെ അടുത്ത കുടിയേറ്റഭൂമിക ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്ന് 'കുടിയേറ്റം' എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചതിനെ സാധൂകരിക്കുന്ന കാഴ്ച. ഞാന്‍ പോകുന്നത്, ടാന്‍സാനിയയിലേക്കാണ് . അവിടുത്തെ മലയാളി സംഘടനയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍. അവിടെ സജീവമായ മലയാളി സമൂഹങ്ങള്‍ രൂപപ്പെടുന്നതിന്റെ ഉദാഹരണമായി അതിനെ കാണാം. നാളത്തെ നമ്മുടെ ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെയെന്ന് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ്യലഹഹീം ളല്‌ലൃ വാക്‌സിന്‍ എടുക്കാനായി കൊച്ചിന്‍ പോര്‍ട്ട് ഹെല്‍ത്ത് സെന്ററില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു പോകാനായി വാക്‌സിന്‍ എടുക്കാന്‍ വന്നവരുടെ നീണ്ട ക്യൂ. കെനിയ, ടാന്‍സാനിയ മൊസാംബിക്, കാമറൂണ്‍, മലാവി, എന്നീ രാജ്യങ്ങളിലേക്കെല്ലാം ഇന്ന് മലയാളികള്‍ വ്യാപകമായി തൊഴില്‍ തേടി പോകുന്നു. നമ്മുടെ അടുത്ത കുടിയേറ്റഭൂമിക ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്ന് 'കുടിയേറ്റം' എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചതിനെ സാധൂകരിക്കുന്ന കാഴ്ച. ഞാന്‍ പോകുന്നത്, ടാന്‍സാനിയയിലേക്കാണ് . അവിടുത്തെ മലയാളി സംഘടനയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍. അവിടെ സജീവമായ മലയാളി സമൂഹങ്ങള്‍ രൂപപ്പെടുന്നതിന്റെ ഉദാഹരണമായി അതിനെ കാണാം. നാളത്തെ നമ്മുടെ ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ