കേരളം

അതിരപ്പിള്ളിയില്‍ സര്‍ക്കാര്‍ 'പണി' തുടങ്ങി; കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ജൂലൈ 18നായിരുന്നു പാരിസ്ഥിതികാനുമതി അവസാനിക്കാനിരുന്നത്. എന്നാല്‍ ജൂലൈ 18ന് മുന്‍പ് സര്‍ക്കാര്‍ പദ്ധതി സ്ഥലത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ഇവിടേക്ക് വൈദ്യുത ലൈന്‍ വലിക്കുകയും ചെയ്തിട്ടുണ്ട്. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിവരം സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. വനം വകുപ്പിനുള്ള നഷ്ടപരിഹാരവും കെഎസ്ഇബി നല്‍കി. അഞ്ചു കോടി രൂപ മുന്‍കൂറായി കെട്ടിവെച്ചതായാണ് സൂചന.

ബുധനാഴ്ച, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നായിരുന്നു വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചത്. വനഭൂമി വനേതര ഭൂമിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാര്യം മന്ത്രി സഭയെ അറിയിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്