കേരളം

അതിരപ്പിള്ളി: കുട്ടി ജനിക്കും മുമ്പ് നൂലു കെട്ടിയെന്നു പറഞ്ഞിട്ട് എന്തുകാര്യമെന്ന് കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎസ്ഇബിയുടെ ഭൂമിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ വച്ചാല്‍ ഡാം നിര്‍മാണം നടക്കില്ലെന്നും കാനം പറഞ്ഞു.

മുപ്പത്തിയഞ്ചു വര്‍ഷമായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇപ്പോള്‍ വരും, ഇപ്പോള്‍ വരും എന്ന പ്രചാരണം നടക്കുന്നു. അങ്ങനെയൊന്നും ഡാം വരില്ല. അതിനായി ആദ്യം വേണ്ടത് ഒരു വിശദ പദ്ധതി റിപ്പോര്‍ട്ടാണ്. അതൊന്നുമില്ലാതെ പദ്ധതി വരുമെന്നു പറയുന്നത് കുട്ടി ജനിക്കും മുമ്പ് നൂലു കെട്ടി എന്നു പറയും പോലെയാണ്. അതിനെയൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്ന് കാനം പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടതായ വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. പദ്ധതിയെ ശക്തമായി എതിര്‍ത്ത് നേരത്തെ സിപിഐ രംഗത്തുവന്നിരുന്നു. 

ജൂലൈ 18ന് പാരിസ്ഥിതികാനുമതി അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ രഹസ്യമായി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 18ന് മുന്‍പ് സര്‍ക്കാര്‍ പദ്ധതി സ്ഥലത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ഇവിടേക്ക് വൈദ്യുത ലൈന്‍ വലിക്കുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍