കേരളം

ക്ഷേത്രോത്സവങ്ങളെ വിമര്‍ശിച്ചിട്ടില്ല, ജോസഫ് മാഷിന്റെ കൈ വെട്ടണമെന്നും പറഞ്ഞിട്ടില്ല: മദനി

സമകാലിക മലയാളം ഡെസ്ക്

തലശേരി: ക്ഷേത്രോത്സവങ്ങളെ വിമര്‍ശിക്കുകയോ ഹിന്ദു സഹോദരങ്ങളുടെ മതവികാരം വൃണപ്പെടുന്ന തരത്തില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി പറഞ്ഞു. എന്നാല്‍ താന്‍ നേരത്തെ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് താന്‍ അത്തരത്തില്‍ പ്രസംഗിച്ചിരുന്നതായി ഇപ്പോഴും പ്രചരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

1992ല്‍ താന്‍ നടത്തിയ പ്രഭാഷണങ്ങളില്‍ പോലും വിശ്വാസപരമായ വിഷയങ്ങളില്‍ ആക്ഷേപിച്ചിട്ടില്ല. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എട്ടു കേസുകളില്‍ പ്രാഥമികവാദം കേട്ട് തള്ളിയതാണ്. ഹിന്ദു മതത്തെയോ വിശ്വാസങ്ങളെയോ ആക്ഷേപിച്ചിട്ടില്ല. ബിജെപിയെയും ബിജെപി നേതാക്കളെയുമാണ് വിമര്‍ശിച്ചത്. രാഷ്ച്രീയ പ്രസംഗം വര്‍ഗീയ പ്രസംഗമല്ല. നിഷേധിക്കപ്പെട്ട നീതി കോടതിയുടെ വലിയൊരു സഹായത്തോടെ തിരിച്ചു നല്‍കുമ്പോള്‍ തന്നെ അപകടകാരിയായി ചിത്രീകരിക്കുകയാണെന്നും മദനി പറഞ്ഞു.

അതുപോലെ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍, കൈയല്ല, തലയാണ് വെട്ടേണ്ടതെന്ന് ഒരിക്കലും പറഞ്ഞട്ടില്ല. രാജ്യം അപകടകരമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ കേരളം സമാധാനത്തുരുത്തായി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. പ്രചരണങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വമായ ഇടപെടലുകളുണ്ടാകും. നിരപരാധി പീഢിപ്പിക്കപ്പെടുന്നതിന് അനുഭവസ്ഥനാണ്. ഫാസിസത്തിനെതിരെ നിലകൊണ്ടതിനാലാണ് പീഢിപ്പിക്കപ്പെടുന്നത്. മനുഷ്യാവകാശപക്ഷത്ത് നില്‍ക്കുന്നവരുടെ പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും തലശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു