കേരളം

വയസായവരെ എല്ലാം തെക്കോട്ടെടുക്കണമെന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? ശോഭാ സുരേന്ദ്രനോട് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

യസായവരെ എല്ലാം തെക്കോട്ടെടുക്കണമെന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. വയസു കുറയായില്ലേ, തെക്കോട്ടെടുക്കണ്ടേ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ചോദിക്കുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. 'കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ' എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: 


വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? 'കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ' എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?
'വെളിവറ്റൊരഴുക്കു കുണ്ടില്‍ വീണളിവു ദുര്‍ജ്ജന പാപ ചേതന' എന്ന് കുമാരനാശാന്‍ എഴുതിയത് ശോഭാസുരേന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യമായി.വലിയ മാളങ്ങളില്‍ നിന്നിറങ്ങി വന്നു വിഷസര്‍പ്പങ്ങള്‍ വാ തുറന്നു വിഷം ചീറ്റിയിട്ടു തിരിയെ മാളങ്ങളിലേക്ക് പോകും. സമീപവാസികള്‍ വിഷവായു ശ്വസിച്ചു ശ്വാസം മുട്ടനുഭവിക്കും.വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു