കേരളം

ഒരേ ക്ലാസിലെ കുട്ടികള്‍ക്ക് വ്യത്യസ്ത യൂണിഫോമുകള്‍: വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒരേ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോം തയാറാക്കിയ സംഭവം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നു. മലപ്പുറം പാണ്ഡിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഒരു ക്ലാസില്‍ തന്നെയുള്ള പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പഠിക്കാത്ത കുട്ടികള്‍ക്കും വെവ്വേറെ യൂണിഫോമുകള്‍ തയാറാക്കിയത്.

യൂണിഫോമില്‍ തിരിവ് വേണ്ടന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും ഇത് മാറ്റാന്‍ മാനേജ്‌മെന്റ് തയാറായില്ല. ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുന്നതിനാല്‍ യൂണിഫോമില്‍ തുല്യത വരുത്തണമെന്ന് ചൈല്‍ഡ് ലൈനും അറിയിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍