കേരളം

മുരുകന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധ സമിതി; കൊല്ലത്തെ ആശുപത്രികളില്‍ പരിശോധന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. സംഭവത്തില്‍ കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

മുരുകന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതിയില്‍ അനസ്‌തേഷ്യ, മെഡിസിന്‍, സര്‍ജറി വിഭാഗം മേധാവികളേയും ഉള്‍പ്പെടുത്തിയാണ് സമിതിയെ നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍