കേരളം

അതിരപ്പിള്ളിയില്‍ ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി; അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പിലാക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. അതിനാല്‍ പദ്ധതിയില്‍ സമവായ ചര്‍ച്ച വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

അഭിപ്രായ സമന്വയത്തിലൂടെ മാത്രമെ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുള്ള പദ്ധതിയാണ് വേണ്ടത്. 

എന്നാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. സമവായത്തിനുള്ള സാധ്യത അവസാനിച്ചു. ഇനി അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. സമവായം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി ആരെ പറ്റിക്കാനാണ് നിര്‍മാണം ആരംഭിച്ചതെന്നും ചെന്നിത്തല ചോദിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ഈ നിലപാട് തള്ളിയാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പിലാക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍