കേരളം

ഗബ്രിയേല്‍ ചുണ്ടന്‍ പുന്നമടയില്‍ ജലരാജാവ്

സമകാലിക മലയാളം ഡെസ്ക്

നെഹ്‌റു കപ്പ് വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ് പട്ടം സ്വന്തമാക്കി. അത്യധികം വാശിയേറിയ പോരാട്ടത്തില്‍ 4.22 സെക്കന്റിലാണ് ഗബ്രിയേല്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി വെള്ളികപ്പില്‍ മുത്തമിട്ടത്. നെഹ്‌റു ട്രോഫി വള്ളംകളിയിലെ കന്നി മത്സരത്തില്‍ തന്നെ കിരീടം സ്വന്തമാക്കി ഗബ്രിയേല്‍ ചുണ്ടന്‍ പുതിയ ചരിത്രം കുറിച്ചു. 

4.17.42 മിനിട്ടില്‍ ഒന്നാമതെത്തി. 4.17.72 മിനുട്ടെടുത്ത്‌ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ രണ്ടാം സ്ഥാനത്തും മൂന്നാമതും കാരിച്ചാല്‍ നാലാമതുമായി ഫിനിഷ് ചെയ്തു. 4.17.99 മിനിട്ടില്‍പായിപ്പാട് മൂന്നാമതായും 4.19.00 മിനിട്ടില്‍ കാരിച്ചാല്‍ ചുണ്ടന്‍ നാലാമതും എത്തി.

കാരിച്ചാല്‍, പായിപ്പാടന്‍ എന്നീ പേരുകേട്ട ചുണ്ടന്‍ വള്ളങ്ങളെ പിന്നിലാക്കിയാണ് ഗബ്രിയേല്‍ കറുത്ത കുതിരകളായത്. ഇതര സംസ്ഥാന തുഴച്ചില്‍കാരെ ഉള്‍പ്പെടുത്തി കുട്ടനാടിലേക്ക് ഗബ്രിയേല്‍ നെഹ്‌റു ട്രോഫി എത്തിച്ചു. എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേലിന്റെ തുഴച്ചിലുകാര്‍. ഏറെ പേരുകേട്ട കാരിച്ചാല്‍ ചുണ്ടനെ ഒരു സെക്കന്‍ഡ് പിറകിലാക്കിയാണ് ഫോട്ടോഫിനിഷില്‍ ഗബ്രിയേല്‍ പുതിയ ചരിത്രമെഴുതിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി