കേരളം

സൗകര്യമുള്ളപ്പോള്‍ ഹാജരാവും, തൂക്കിക്കൊല്ലാനൊന്നും വനിതാ കമ്മിഷന് ആകില്ലല്ലോയെന്ന് പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചെന്ന പേരില്‍ തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മിഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. കമ്മിഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോര്‍ജ് പറഞ്ഞു. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും വനിതാ കമ്മിഷനാകില്ലല്ലോ എന്ന് ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചു. 

നേരത്തെ, നടിക്കെതിരെ വിവിധയിടങ്ങളില്‍ അപകീര്‍ത്തികരമായ സംഭാഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍  നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടസ്ഥാത്തില്‍ ജോര്‍ജിനെതിരെ കേസെടുക്കാന്‍ രാവിലെ കമ്മിഷന്‍ പൊലീസിനുനിര്‍ദേശം നല്കി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പിസി ജോര്‍ജിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ