കേരളം

കുമ്മനത്തിന്റെ പദയാത്ര മാറ്റിയേക്കും; തുറന്നടിച്ച് വി മുരളീധരന്‍; മോഹന്‍ ഭാഗവത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  മെഡിക്കല്‍ കോഴ വിവാദം പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും. നാളെ സംസ്ഥാനത്തെത്തുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് നാളെ സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

യോഗത്തില്‍ മെഡിക്കല്‍ കോഴയും, റിപ്പോര്‍ട്ട് തിരുത്തലും അച്ചടക്ക നടപടിയും ചര്‍ച്ചയാകും. കുമ്മനം രാജശേഖരന്റെ പദയാത്ര നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

അമിത് ഷാ നിര്‍ദേശിച്ച പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കാത്തതില്‍ കേന്ദ്രത്തിന് സംസ്ഥാന നേതൃത്തത്തോട് അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്. ബിജെപിയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടക്കുന്ന ഭാരവാഹി യോഗം നിര്‍ണായകമാകും. മെഡിക്കല്‍ കോഴയും റിപ്പോര്‍ട്ട് തിരുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് കരുതുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം കുമ്മനത്തിന്റെ പദയാത്രമാത്രമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

അതേസമയം കോഴവിവാദവും തുടര്‍ നടപടിയും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പരസ്യപ്രതികരണവുമായി മുന്‍പ്രസിഡന്റ് വി മുരളീധരന്‍ രംഗത്തെത്തി. തന്റെ നിലപാട് നാളെത്ത പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍