കേരളം

നടി പീഡിപ്പിക്കപ്പെട്ടെങ്കിലും അവരെ സംരക്ഷണം ലഭിക്കുന്ന വീടിന് മുന്നില്‍ പ്രതി ഇറക്കിവിടാനുള്ള മനസ് കാണിച്ചുവെന്ന് പി.സി.ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നടി പീഡിപ്പിക്കപ്പെട്ടെങ്കിലും അവരെ വഴിയില്‍ ഇറക്കിവിടാതെ, സംരക്ഷണം ലഭിക്കുന്ന ആളുടെ വീടിന് മുന്നില്‍ ഇറക്കിവിടാനാണ് പ്രതി മനസുകാണിച്ചതെന്നത് ശ്രദ്ധേയമാണെന്ന്‌ പി.സി.ജോര്‍ജ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞു വരികയാണ്. പൊലീസ് ദിലീപിനെതിരെ ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നതായും പി.സി.ജോര്‍ജ് പറഞ്ഞു. 

ദിലീപിന്റെ അറസ്റ്റിലേക്ക് എത്തുന്നതിനായി ഗൂഢാലോചന നടത്തിയവരെ കണ്ടെത്തേണ്ട ഗതികേടിലാണ് പൊലീസിപ്പോള്‍. ഇതുകൂടാതെ സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ഉടനെ തന്നെ പുരുഷന്മാരെ ജയിലില്‍ അടയ്ക്കുന്ന അവസ്ഥ മാറണമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. 

സ്ത്രീകളുടെ പരാതിയില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷം മാത്രമെ പുരുഷനെതിരെ നടപടി സ്വീകരിക്കന്‍ പാടുള്ളു. അങ്ങിനെയല്ലെങ്കില്‍ പുരുഷനെ സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍