കേരളം

വ്യക്തിപരമായി അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായിരുന്നുവെന്ന് രമേശ് ചെന്നിത്തല; പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷകരമായ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ താന്‍ വ്യക്തിപരമായി അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എംഎം ഹസന്‍ പറയുന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്,അദ്ദേഹം വ്യക്തമാക്കി. 

അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടെന്നും അതുകൊണ്ട് സമവായ ചര്‍ച്ചകള്‍ വേണമമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം. സമവായം ഉണ്ടാക്കാമെന്ന് ഉറപ്പുതന്ന മന്ത്രി ആരെപ്പറ്റിക്കാനാണ് നിര്‍മ്മാണം ആരംഭിച്ചതെന്നും സമവായ ചര്‍ച്ചകള്‍ നടത്തേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി