കേരളം

ദിലീപ് ഇനിയും കാത്തിരിക്കണം; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ടത് മഞ്ചേരി ശ്രീധരന്‍ നായരായിരുന്നു. അഡ്വക്കേറ്റ് എംകെ ദാമോദരന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്

പൊലീസിന്റെ നിലപാടുകളെ ചോദ്യം ചെയ്തു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇത് പ്രോസിക്യൂഷന് വലിയ വെല്ലുവിളിയാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

പ്രസ്താവനയില്‍ തനിക്കുണ്ടായ പണം  ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ച വിവരം 20 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പോലീസിനെ അറിയിച്ചത് എന്നതാണ് അറസ്റ്റിനു പ്രധാന കാരണമായി പോലീസ് നിരത്തിയത്. എന്നാല്‍, ഏപ്രില്‍ പത്താം തീയതി നാദിര്‍ഷയ്ക്ക് രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിവരം അറിയിച്ചതായും ജ്യാമ്യാപേക്ഷയില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍