കേരളം

ബ്ലൂവെയ്ല്‍ ഗെയിം പ്രചരിപ്പിച്ചു: ഇടുക്കി സ്വദേശിക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മരണക്കളിയായ ബ്ലൂവെയ്ല്‍ ഗെയിം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസ്. ഐടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാനസികസംഘര്‍ഷമുള്ള ഇയാളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.

ഗെയിമിന്റെ ആദ്യ ഘട്ടത്തില്‍ ക്യുറേറ്റര്‍ തന്നോട് കയ്യില്‍ എഫ് 57 എന്ന് ബ്ലേഡ് കൊണ്ട് എഴുതാന്‍ ആവശ്യപ്പെട്ടതായി യുവാവ് പറഞ്ഞു. കയ്യിലെ ഞരമ്പ് മുറിക്കാനായിരുന്നു അടുത്ത നിര്‍ദേശം. പുലര്‍ച്ചെ ഹൗറര്‍ മൂവി കാണുക, മാനസിക നില തകരാറിലാക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ഘട്ടങ്ങളെല്ലാം താന്‍ പൂര്‍ത്തിയാക്കിയതായും യുവാവ് വെളിപ്പെടുത്തി.

കേരളത്തിലെ ഒരു ഹാക്കിങ് സംഘത്തിന്റെ വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് ബ്ലൂവെയ്ല്‍ ഗെയിമിന്റെ ലിങ്ക് കിട്ടിയതെന്നാണ് യുവാവ് പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍