കേരളം

പത്ത് കോടിയുടെ നിരോധിച്ച നോട്ടുമായി അഞ്ച് അംഗ സംഘം പിടിയില്‍; പിടിയിലായത് പാലക്കാട് സ്വദേശികള്‍

സമകാലിക മലയാളം ഡെസ്ക്

കായംകുളം: ആലപ്പുഴയിലെ ഓച്ചിറയില്‍ 10 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവ പിടികൂടിയത്. 

അസാധു നോട്ടുകള്‍ കടത്തിയ സംഘത്തിലെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ പാലക്കാട് സ്വദേശികളാണ്. കാറില്‍ നിന്നും 500, 1000 രൂപ നോട്ടുകളിലായി 10 കോടി രൂപയാണ് ഉണ്ടായിരുന്നത്. 

നിരോധിച്ച പഴയ നോട്ടുകള്‍ വാങ്ങി കുറഞ്ഞ നിരക്കില്‍ പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘമാണ് ഇവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ എസ്പി കായംകുളത്തെത്തി സംഘത്തെ ചോദ്യം ചെയ്യും. പത്ത് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉണ്ടെന്നാണ് പിടിയിലായിരിക്കുന്ന സംഘം പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കൃത്യമായി എത്ര രൂപയാണ് ഉള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

നിരോധിച്ച വാഹനപരിശോധനയ്ക്കിടെയായിരുന്നു നോട്ടുകള്‍ പൊലീസ് കണ്ടെടുത്തത്. നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം