കേരളം

വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും പൊലീസ് കേസ്. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. 

വ്യാജ ചികിത്സാരേഖയുണ്ടാക്കി എന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ചകേസില്‍ കേസെടുക്കാനാവില്ലെന്ന് കാണിച്ച് ഫയല്‍ മടക്കിയിരുന്നു. വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും അഭിപ്രായപ്പെട്ടിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ