കേരളം

ജീന്‍ പോളിന്റെ മൊഴിയെടുത്തു: കേസ് ഒത്തുതീര്‍പ്പാക്കാനാകില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ യുവനടി നല്‍കിയ പരാതി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത് പൊലീസ്. പൊലീസ് ജീന്‍ പോളിന്റെ മൊഴിയെടുത്തു. ബോഡി ഡബിള്‍ എന്ന് പ്രയോഗിച്ച് നടിയെ ആക്ഷേപിച്ചെന്നായിരുന്നു പരാതി. ഈ പരാതി സ്ഥിരീകരിക്കുന്നതായിരുന്നു ജീന്‍ പോളിന്റെ മൊഴി. 

അതേസമയം പണം കൊടുക്കാത്തതിനു തര്‍ക്കമുണ്ടായെന്നും അപമര്യാദയായി സംസാരിച്ചില്ലെന്നും ജീന്‍ പോളിന്റെ മൊഴിയിലുണ്ട്. നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങള്‍ ഒത്തുതീര്‍ക്കാന്‍ സാധിക്കുന്നതല്ലെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്നു പരാതിക്കാരി കോടതിയെ അറിയിച്ചെങ്കിലും കോടതി കേസുമായി മുന്നോട്ടു പോവുമെന്ന നിലപാടിലാണ്.

സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ല, പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലം പറഞ്ഞു, മറ്റൊരു നടിയുടെ ശരീരഭാഗങ്ങള്‍ തന്റേതെന്ന നിലയില്‍ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നിങ്ങനെ മൂന്ന് പരാതികളാണ് ജീന്‍ പോളിനെതിരെ നടി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച അന്വേഷണസംഘം പരാതി സത്യമാണെന്നും കണ്ടെത്തി.

പ്രതിഫലത്തിന്റെ കാര്യം വേണമെങ്കില്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെങ്കിലും മറ്റുള്ള പരാതികള്‍ ഗൗരവമേറിയതാണ് എന്നാണു പൊലീസ് നല്‍കുന്ന സൂചന. ഇത്തരം കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതു നല്ല കീഴ്‌വഴക്കമല്ലെന്നും പൊലീസ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍