കേരളം

പീഡനക്കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് കാലവധി അവസാനിച്ച സാഹചര്യത്തിലാണ് ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനാലും പൊലീസ് ഇനിയും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലുമാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതി ഗംഗേശാനന്ദയെ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കുന്നത് വിലക്കി.

മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം