കേരളം

വെറുക്കപ്പെട്ടവരുടെ പണക്കൊഴുപ്പാണോ, വിഎസിന്റെ ജനപിന്തുണയാണോ പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്ന് ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി.ബല്‍റാം. വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമെല്ലാം പണക്കൊഴുപ്പിനാലാണോ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതെന്നാണ് ഇനിയറിയേണ്ടതെന്ന് വി.ടി.ബല്‍റാം പറഞ്ഞു. 

തോമസ് ചാണ്ടിക്കും പി.വി.അന്‍വറിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പരിഹാസം. 

തോമസ് ചാണ്ടിയും പിവി അന്‍വറും സംശയത്തിന്റെ മുനയിലാണെന്നും അവരേക്കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍. കുറ്റാരോപിതരുടെ ന്യായീകരണവാദങ്ങള്‍ വേദവാക്യമായി സ്വീകരിച്ച് അവരെ വിശുദ്ധരാക്കി പ്രഖ്യാപിച്ച മുഖ്യമന്ത്രിയോടാണ് സിപിഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്റെ ഈ ആവശ്യം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് വിഎസ് അച്യുതാനന്ദന്റെ ജനപിന്തുണയാലാണോ വെറുക്കപ്പെട്ടവരുടേയും അവതാരങ്ങളുടേയുമൊക്കെ പണക്കൊഴുപ്പിനാലാണോ എന്നാണ് ഇനിയറിയേണ്ടതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ