കേരളം

'ഓരോ അമ്മയും കാണേണ്ട കേള്‍ക്കേണ്ട കണ്ണൂനീര്‍' അനുവാദമില്ലാതെ വീട്ടില്‍ കയറിയതിന് രാഹുലിനെതിരെ പരാതിയുമായി ഹാദിയയുടെ കുടുംബം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹാദിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രാഹുല്‍ ഈശ്വറിനെതിരെ പരാതി. ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു

രാഹുല്‍ വീട്ടിലെത്തിയത് കോടതി വിധികളുടെ ലംഘനമാണെന്ന് ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ വീട്ടില്‍ കയറിയതെന്ന് പിതാവും അഭിഭാഷകനും പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രവേശനില്ലാത്ത ഹാദിയയുടെ വീട്ടിലേക്കായിരുന്നു രാഹുല്‍ ഈശ്വറിന്റെ കടന്നുകയറ്റം. ഹാദിയയുടെ അമ്മയുടെ അഭിമുഖം ചിത്രീകരിക്കുന്നതിനായാണ് രാഹുല്‍ ആ വീട്ടിലെത്തിയത്. എന്നാല്‍ താന്‍ ഇസ്ലാം മതത്തില്‍ തന്നെ ഉറച്ച നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി, ഹാദിയയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്ന് ഹാദിയ രാഹുലിനോട് ചോദിക്കുന്നു.

'എന്റെ ജീവിതം ഇങ്ങനെ മതിയോ..ഇതാണോ എനിക്കുള്ള ജീവിതം? ഇതാണ് എനിക്ക് ചോദിക്കാനുള്ളത്'ഹാദിയ ചോദിക്കുന്നു. വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ട് എന്നും ഹാദിയ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹാദിയ ചോദിക്കുന്നു. എന്നാല്‍ ഹാദിയയെ മുഴുവന്‍ പറയാന്‍ രാഹുല്‍ അനുവദിച്ചിരുന്നില്ല. 

ഓരോ അമ്മയും കാണേണ്ട കേള്‍ക്കേണ്ട കണ്ണൂനീര്‍ എന്നായിരുന്നു രാഹുല്‍ ഈ വീഡിയോ പോസ്റ്റില്‍ പറഞ്ഞത്. രണ്ടുഭാഗങ്ങളുടെയും കാഴ്ചപ്പാടുകള്‍ പക്ഷപാതിത്വമില്ലാതെ നല്‍കിയിട്ടുമുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ പോസ്റ്റിനെതിരെ നിരവധി കേന്ദ്രങ്ങളില്‍ നി്്ന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിന് പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകളും തീവ്ര ഹിന്ദുത്വവാദികളും ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ലവ്ജിഹാദ് ടേപ്‌സ് എന്ന പേരിലാണ് രാഹുല്‍ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍