കേരളം

കമ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ കൈയ്യിലെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു കമ്മ്യൂണിസ്റ്റ സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് എതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.  എന്‍ട്രന്‍സ് കമ്മിഷണര്‍ സൗകര്യപൂര്‍വ്വം കോടതി വിധികള്‍ വളച്ചൊടിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

ചില കോളജുകളെ സഹായിക്കാനായി ശ്രമം നടക്കുന്നതായി കോടതിക്ക് സംശയമുണ്ട്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കോടതി മുന്നറയിപ്പു നല്‍കി. വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സ്വാശ്രയ വിഷയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. ഫീസ് പ്രശ്‌നം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍