കേരളം

ലാവലിന്‍ കേസ്: ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വസ്തുനിഷ്ടാപരമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. പിണറായി വിജയനെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആരോപണം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

2005ല്‍ യുഡിഎഫ് സര്‍ക്കാരാണ് കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തത്. വിജിലന്‍സിന്റെ പരിശോധനയിലും കുറ്റവിമുക്തനായ കണ്ട നേതാവാണ് പിണറായി വിജയന്‍. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും താത്പര്യത്തിലാണ് സിബിഐ പിണറായി വിജയനെ കേസില്‍ പ്രതിചേര്‍ത്തത്. കേന്ദ്ര ഗവണ്‍മെന്റ് സിബിഐയെ ഉപയോഗിച്ച്  രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്നതാണ് കണ്ടുവരുന്നത്. ഇതിന് നേരിട്ട കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി