കേരളം

ആരോഗ്യമന്ത്രി രാജിവെക്കേണ്ടെന്ന് മുഖ്യമന്ത്രി;സഭയില്‍ പ്രതിപക്ഷ ബഹളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജിവെക്കേണ്ടതില്ല. നിലവില്‍ പരാമര്‍ശം മാത്രമാണുള്ളത്. രേഖാമൂലമുള്ള ഒരു വിധിയും കോടതി പുറപ്പെടുവിച്ചിട്ടില്ല. 

ബാലാവകാശ കമ്മീഷന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ തുടങ്ങിയ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുമായി നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്. മന്ത്രിയുടെ രാജിവരെ സമരം എന്നതാണ് പ്രതിപക്ഷ നിലപാട്.

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു