കേരളം

ഒരാഴ്ചത്തേക്ക് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ കൊച്ചിമെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നു. മഹാരാജാസ് കോളജ് വരെ സര്‍വ്വീസ് നീട്ടുന്നതിന്റെ ഭാഗമായാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. ശനിയാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ എട്ട് മണിക്കായിരിക്കും മെട്രോ സര്‍വ്വീസ് ആരംഭിക്കുക. രാവിലെ ആറ് മണി മുതല്‍ക്ക് സര്‍വ്വീസ് ഉണ്ടാവില്ല. 

സിഗ്‌നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് സമയക്രമത്തില്‍ കെഎംആര്‍എല്‍ മാറ്റം വരുത്തുന്നത്. അണ്ടര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഒക്ടോബറില്‍ ആരംഭിക്കുന്നത് പ്രമാണിച്ചാണ് ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ സര്‍വ്വീസ് നീട്ടുന്നതെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍