കേരളം

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി വിപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്ര കസ്റ്റഡിയിലെടുത്ത ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ തിരൂര്‍ പുളിഞ്ചോട്ടില്‍ വെച്ച് ഇന്നലെ രാവിലെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ 16 പ്രതികളില്‍ രണ്ടാം പ്രതിയായിരുന്നു വിപിന്‍. 
2016 നവംബറിലാണ് അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍