കേരളം

പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത പ്രാകൃത രീതി: കെ.കെ ശൈലജ; നടപടി സ്വീകരിക്കും 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേരളത്തില്‍ പെണ്‍കുട്ടികളേയും ചേല കര്‍മത്തിന്‌ വിധേയരാക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത പ്രാകൃത നടപടിയാണിത്. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ മാത്രമല്ല, സ്ത്രീത്വത്തോടുള്ള കടന്നുകയറ്റമായും ഇതിനെ ശക്തമായി എതിര്‍ക്കണം. 

ആഫ്രിക്കയിലെ ചില ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ പ്രാകൃത ആചാരം ഉണ്ടെന്നു വ്യക്തമായപ്പോള്‍ തന്നെ മഹിളാസംഘടനകളെല്ലാം ശക്തമായി അപലപിച്ചിരുന്നു. ഇതേക്കുറിച്ച് ഡിഎംഒയോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകിട്ടിയാല്‍ നിയമവശം കൂടി പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മ്മം നടക്കുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ