കേരളം

ബെവ്‌കോ ബോണസ് 85000 തന്നെ: ധനവകുപ്പിന്റെ നിര്‍ദേശം വകവെച്ചില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് വന്‍തുക ബോണസ് നല്‍കുന്നത് തടയണമെന്ന ധനവകുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. നേരത്തേയുള്ള തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

85,000 രൂപവരെ ബോണസ് നല്‍കുന്നതു ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇതു നിയന്ത്രിക്കണമെന്നും അഭ്യര്‍ഥിച്ച് ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ബെവ്‌കോയില്‍ മിക്ക ജീവനക്കാര്‍ക്കും ലഭിച്ചത്. 

19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കിയത്. ഇതോടെ ഡെപ്യൂട്ടേഷനിലോ വര്‍ക്കിങ് അറേജ്‌മെന്റ് വ്യവസ്ഥയിലോ ഇവിടേക്ക് വരാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. 

തങ്ങളുടെ ബോണസിനെ കുറ്റപ്പെടുത്തുന്നവരോട് കെഎസ്എഫ്ഇയിലെ വന്‍ ഇന്‍സന്റീവ് ചൂണ്ടിക്കാണിച്ചാണ് ബെവ്‌കോ ജീവനക്കാര്‍ ഇതുവരെ പ്രതിരോധിച്ചിരുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സന്റീവ് ഒന്‍പതില്‍നിന്ന് ഏഴേമുക്കാല്‍ ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയും ഒന്നേകാല്‍ ലക്ഷം രൂപയുമൊക്കെയായിരുന്നു കെഎസ്എഫ്ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഇന്‍സെന്റീവായി ലഭിച്ചിരുന്നത്. സമാനമായ പരിധിയേര്‍പ്പെടുത്തല്‍ ബെവ്‌കോയിലും കൊണ്ടുവരണമെന്നായിരുന്നു ധനവകുപ്പ് ശുപാര്‍ശ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി