കേരളം

ഓഖി ഭീതിയില്‍ സംസ്ഥാനം; കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശത്ത് കനത്ത തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.   തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രാവിലെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ രാവിലെ 11.30 ഓടെയും വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ആറുമീറ്റര്‍ ഉയരത്തില്‍ വരെ തിരമാല ഉയര്‍ന്നേക്കാം. അതേസമയത്ത് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴു സെന്റീമീറ്റര്‍ വരെ മഴ പെയ്യാനുളള സാധ്യതയാണ് പ്രവചിക്കുന്നത്. ഇതിനിടെ കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന പശ്ചാത്തലത്തില്‍ കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.നദികളില്‍ ജലനിരപ്പ് ഉയരുമെന്നും മു്ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇതിനിടെ ശക്തി പ്രാപിച്ച ഓഖി ചുഴലിക്കാറ്റ് 135 കിലോമീറ്റര്‍ വേഗതയില്‍ ലക്ഷദ്വീപില്‍ വീശുന്നു. കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മിനിക്കോയില്‍ വൈദ്യൂതി ബന്ധവും വാര്‍ത്താവിനിമയ സംവിധാനവും തകരാറിലായി. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കവരത്തിയുടെ വടക്കന്‍ പ്രദേശത്ത് കടല്‍ക്കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്‌കൂളുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു.
 

ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ അകപ്പെട്ട 223 പേരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ബാക്കിയുളളവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 29 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''