കേരളം

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്; ആശങ്കകള്‍ക്കിടയിലും മീന്‍പെറുക്കാന്‍ നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ചേമഞ്ചേരി: ഒഖ തീര്‍ക്കുന്ന പ്രതിഭാസങ്ങളില്‍ ആശങ്കാകുലരായിരിക്കുകയാണെങ്കിലും കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മീന്‍പെറുക്കിയെടുക്കാന്‍ നിരവധി പേരെത്തി. കടല്‍ ഉള്‍വലിയുന്നതിന്റെ ആശങ്കയില്‍ നില്‍ക്കുമ്പോഴായിരുന്നു തിരത്തടിയുന്ന ചാകര ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്. 

തീരക്കടലില്‍ കാണുന്ന മാന്തള്‍, ഏട്ട ചെറുമീനുകള്‍ എന്നീ ഇനങ്ങളിലെ മീനുകളാണ് തീരത്തടിഞ്ഞത്. ഇത് പറക്കാന്‍ പ്രായഭേദമന്യ നിരവധി പേരുമെത്തി. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ സംഭവം അറിഞ്ഞ് കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മീന്‍ എടുക്കാനുള്ള നാട്ടുകാരുടെ ശ്രമത്തെ വിലക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്