കേരളം

സിപിഎം പ്രകോപിപ്പിക്കുമ്പോഴും സംഘ പ്രസ്ഥാനങ്ങള്‍ സംയമനം പാലിക്കുന്നുവെന്ന് സുരേഷ് ഗോപി; മനുഷ്യത്വം രാഷ്ട്രീയത്തിന്റെ ഭാഗമാണ്‌

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎമ്മിന്റെ ഭാഗത്ത് നിന്നും തുടരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും സംഘപ്രസ്ഥാനങ്ങള്‍ ആത്മസംയമനം പാലിച്ചുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് മനുഷ്യത്വം എന്ന് സിപിഎം തിരിച്ചറിയണം എന്നും സുരേഷ് ഗോപി പറഞ്ഞു. 

കേരളത്തില്‍ സിപിഎം മുന്നോട്ടു കൊണ്ടുപോകുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചുള്ള യുവജനമുന്നേറ്റം ആവശ്യമാണ്. കതിരൂര്‍ മനോജ് വധത്തിന് ശേഷവും സിപിഎം അവരുടെ ഉന്മൂലന നയവുമായിട്ടാണ് മുന്നോട്ടു പോകുന്നത്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തായിരുന്നു സിപിഎമ്മിന് നേരെയുള്ള സുരേഷ് ഗോപി എംപിയുടെ വിമര്‍ശനം. 

മറ്റുള്ളവരെ അംഗീകരിക്കുകയും, എല്ലാവരുടേയും അസ്തിത്വം സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പക്വത സിപിഎം കാണിക്കണം. കമ്യൂണിസ്റ്റിതര പ്രത്യയശാസ്ത്രത്തെ ഞെക്കിക്കൊല്ലാനാണ് സിപിഎമ്മിന്റെ നീക്കങ്ങള്‍. എന്നാലവര്‍ അതില്‍ നിന്നും പിന്മാറേണ്ടിയിരിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു