കേരളം

കണ്ണൂരില്‍ യാത്രാബോട്ട് മുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഴീക്കലില്‍ 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ട് മുങ്ങി, ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 

യാത്രാ ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ വേറെ ബോട്ടുകളിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം കോസ്റ്റല്‍ പോലീസ് സമയത്ത് എത്തിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. അഴീക്കലില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു