കേരളം

പിണറായിക്ക് നല്ലത് സെക്രട്ടറി പണി; ഭരിക്കാന്‍ മിടുക്കന്‍ വി എസ് എന്നും കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ ദുരിതം വിതച്ച ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത് എന്ന നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടികാണിച്ച് ഫെയ്‌സ് ബുക്കിലുടെയാണ് പിണറായി വിജയനെ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. 

ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് തെളിയിച്ചത്. ഭരണനിര്‍വഹണം കുട്ടിക്കളിയല്ല. സത്യത്തില്‍ കേരളസര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത് എന്നും പിണറായി വിജയനോട് സുരേന്ദ്രന്‍ ചോദിച്ചു. ദുരന്തബാധിതപ്രദേശങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ താങ്കള്‍ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാള്‍ എത്രയോ മിടുക്കന്‍ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്നും പിണറായി വിജയനെ സുരേന്ദ്രന്‍ പരിഹസിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കള്‍ തെളിയിച്ചത്. ഭരണനിര്‍വഹണം കുട്ടിക്കളിയല്ല. സത്യത്തില്‍ കേരളസര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത്? തികച്ചും നിസ്സഹായമായ നിലയിലായി കേരളസര്‍ക്കാര്‍ പൂര്‍ണ്ണമായും. ഗുജറാത്ത് ഭൂകന്പം, പ്‌ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാന്‍ താങ്കള്‍ തയാറാവണം. കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയത്. ദുരന്തബാധിതപ്രദേശങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ താങ്കള്‍ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാള്‍ എത്രയോ മിടുക്കന്‍ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''