കേരളം

പിണറായിയും ചന്ദ്രശേഖരനും വെറും രാഷ്ട്രീയക്കാര്‍, കഴുത്തിന് പിടിച്ച് കരണക്കുറ്റിക്ക് കൊടുക്കേണ്ടത് കുര്യനും എബ്രഹാമിനും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെഎം എബ്രഹാം എന്നിവരെ കുറ്റപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരെയാണ് സുരേഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ചുഴലിക്കാറ്റിനെകുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് വിവിധ മേഖലകളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ബുധനാഴ്ച തന്നെ ഹൈദരാബാദിലെ ദേശീയ സമുദ്രഗവേഷണ കേന്ദ്രവും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന ശക്തമായ ചുഴലിക്കാറ്റിനെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇത് വിലയ്‌ക്കെടുത്തില്ലെന്ന് പരാതികള്‍ ഉയരുന്നുണ്ട്. 

സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവരിൽ പിണറായി വിജയനും ചന്ദ്രശേഖരനും "വെറും" രാഷ്ട്രീയക്കാർ മാത്രമാണ്. "ജനപ്രതിനിധികൾ" എന്ന മുൻ‌കൂർ ജാമ്യം ഇവർക്കു കിട്ടും.... എൻറെ സഹപ്രവർത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തിൽ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാൻ "പ്രബുദ്ധ" മലയാളികൾക്കു സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥത്തിൽ നാടിൻറെ "ദുരന്തം" .....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി