കേരളം

'കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ'; പുതിയ ഗെയിമുമായി ട്രോളര്‍മാര്‍  

സമകാലിക മലയാളം ഡെസ്ക്

മെട്രൊയുടെ ഭാഗ്യചിഹ്നമായ ആനയുടെ പേരിടല്‍ മത്സരത്തില്‍ ഒന്നാമനായ 'കുമ്മനാന'യില്‍ നിന്ന് കെഎംആര്‍എല്‍ ഒരു വിധമാണ് തലയൂരിയത്. എന്നാല്‍ മെട്രോയുടെ കുട്ടിയാനയ്ക്ക് അത്ര പെട്ടെന്നൊന്നും ഈ പേരില്‍ നിന്ന് ഊരിപ്പോകാന്‍ ആവില്ല. 'കുമ്മനാന'യുടെ പേരില്‍ പുതിയ ഗെയിം പുറത്തിറക്കിയിരിക്കുകയാണ്. 'കുമ്മനാനയെ പറപ്പിക്കൂ ആര്‍മ്മാദിക്കൂ' എന്ന പേരിലാണ് ഗെയിം ഇറക്കിയിരിക്കുന്നത്. 

കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്. ഗെയിം ഡൗണ്‍ലോഡ് ചെയ്യ്ത് കഴിഞ്ഞാല്‍ തള്ളാന്‍ തയാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന ചിറക് വിടര്‍ത്തി പറക്കുകയും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ സൈറ്റില്‍ നേരിട്ട് ചെന്നാല്‍ മാത്രമേ ഗെയിംകിട്ടൂ. പ്ലേ സ്റ്റോറില്‍ ഗെയിം ഇല്ല. 

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരു നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുറച്ച് ദിവസം മുന്‍പാണ് കെഎംആര്‍എല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന പേര് തെരഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. ഒരാള്‍ 'കുമ്മനാന' എന്ന് കമന്റ് ചെയ്തതോടെ കളിമാറുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളിക്കൊണ്ട് നല്‍കിയ പേരിനാണ് കൂടുതല്‍ ലൈക്ക് കിട്ടയത്. അവസാനം വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ല എന്ന് മത്സരത്തിന്റെ നിയമാവലിയില്‍ മെട്രൊ അധികൃതര്‍ക്ക് കൂട്ടിച്ചേര്‍ത്താണ് 'കുമ്മനാന'യില്‍ നിന്ന് അവര്‍ തടിയൂരിയത്. എന്തായാലും 'കുമ്മനാന'യെ അങ്ങനെ അങ്ങ് വിടാന്‍ സോഷ്യല്‍ മീഡിയ തീരുമാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പുതിയ ഗെയിം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത