കേരളം

ലാവ്‌ലിന്‍ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേസിലെ മറ്റു പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സിബിഐ ഇതുവരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടില്ല. സിബിഐ ഹര്‍ജി നല്‍കിയെന്ന് ബോധിപ്പിച്ചാണ് കസ്തൂരിരംഗ അയ്യരുടെ അഭിഭാഷകന്‍ നേരത്തെ കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. ഒരേ വസ്തുതയുടെ അടിസ്ഥാനത്തില്‍ പരിഗണിച്ച കേസില്‍ ഹൈക്കോടതി എടുത്ത വ്യതസ്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് കസ്തൂരിരംഗ അയ്യരുടെയും ആര്‍.ശിവദാസന്റേയും ഹര്‍ജികളില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം