കേരളം

ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമെന്ന് പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പേടിയില്ലാതെ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്ന ഏകസംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. 22ാമത് കേരള രാജ്യാന്തര ചലചിത്രമേളയുടെ ഉദ്ഘാടന വേദിയിലാണ് കേരളത്തെ പ്രകീര്‍ത്തിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്.

'ഇവിടേക്ക് വരുമ്പോള്‍ എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല വന്നത്. ഇവിടേക്ക് അങ്ങനെ വരേണ്ട കാര്യവുമില്ല. ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ലെന്നും എന്തിനെ കുറിച്ചും ഇവിടെ സംസാരിക്കാമെന്നും' പ്രകാശ് രാജ് പറഞ്ഞു.

'ഇന്ത്യയില്‍ ഭരണകൂടത്തിനെതിരായ എല്ലാ ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുകായാണ്. ഇതിനെതിരെ ചില കോണുകളില്‍ നിന്ന് ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. എന്നെ അവര്‍ ഭീഷണിപ്പെടുത്തുകായാണ്. ഞാനവരോട് ഉറക്കെ ചിരിക്കുകയാണ്. അവര്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നിടത്തോളം ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കും'. പ്രകാശ് രാജ് പറഞ്ഞു

'സെക്‌സി ദുര്‍ഗ എന്ന സിനിമയെ കുറിച്ച് മാത്രമാണ് അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളത്. എന്നാല്‍ ദുര്‍ഗ വൈന്‍ പാര്‍ലര്‍ തുടങ്ങിയ കാര്യങ്ങള്‍ അവരെ ബാധിക്കുന്നതേയില്ലെന്നും ഹിറ്റ്‌ലറുടെ പിന്തുടര്‍ച്ചക്കാരാണ് അവരെന്നും' പ്രകാശ് രാജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു