കേരളം

ഓഖി ദുരന്തം : തിരച്ചില്‍ പത്തുദിവസം കൂടി തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ കെഎം എബ്രാഹാം നേവി, കോസ്റ്റ്ഗാര്‍ഡ്, വ്യോമസേന എന്നിവയ്ക്ക് കത്തയച്ചു. പത്തുദിവസം കൂടി തിരച്ചില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കപ്പലുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ തിരച്ചില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

മല്‍സ്യ തൊഴിലാളികളെ കൂടി തിരച്ചിലില്‍ പങ്കാളികളാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന ആളെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടിരുന്നു. കടലില്‍ തുറന്ന തിരച്ചില്‍ നടത്താന്‍ നാവികസേന ചില പ്രയാസങ്ങല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരണമെന്ന് കേന്ദ്രപ്രതിരേധമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

നേരത്തെ അഴുകി മൃതദേഹങ്ങല്‍ എടുക്കാന്‍ നേവി വിസമ്മതിക്കുന്നതായി ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. കപ്പലില്‍ മൃതദേഹങ്ങല്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സേന ഇതിന് തയ്യാറാകാത്തതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നേവി ഇത് നിഷേധിച്ചു. മൃതദേഹങ്ങല്‍ എടുക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും, ഇതിനകം കണ്ടെടുത്ത മൃതദേഹങ്ങള്‍ കരയിലെത്തിച്ചതായും നേവി അറിയിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം