കേരളം

കെട്ടിപ്പിടിച്ചും മുത്തമിട്ടും പാട്ടു പാടിയും ആട്ടമാടിയും ആകണം വിപ്ലവങ്ങളെന്ന് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഒരു സംഘം വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫളാഷ്  മോബില്‍ ശിരോവസത്രം ധരിച്ച് പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം വ്യാപകമായിരിക്കെ പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. കൊടുവാളും തീപ്പന്തവും അല്ല, നൃത്തവും ചുംബനവും സംഗീതവുമാകുന്നു പുതിയ കാലത്തിന്റെ, പുതിയ തലമുറയുടെ രാഷ്ട്രീയ ആയുധങ്ങള്‍ എന്നത് എത്ര ആശ്വാസകരമാണെന്നും ശാരദക്കുട്ടി പറയുന്നു.

താളത്തിലിളകി നൃത്തം ചെയ്യുന്ന ഉടലുകള്‍ വാളുകളേക്കാള്‍ ശക്തമാകട്ടെ.. തെരുവുകള്‍ നര്‍ത്തകര്‍ കയ്യടക്കട്ടെ.. കെട്ടിപ്പിടിച്ചും മുത്തമിട്ടും പാട്ടു പാടിയും ആട്ടമാടിയും ആകണം വിപ്ലവങ്ങള്‍ വരേണ്ടത്.. നിറവും ലിംഗവും ജാതിയും വംശവും മറന്ന് ആലിംഗനങ്ങളിലേര്‍പ്പെടുന്ന മനുഷ്യരാല്‍ തെരുവുകളെ നിറയ്ക്കാം.. ഈ ആവേശത്തിമിര്‍പ്പുകള്‍ അണയാതിരിക്കട്ടെയെന്നും ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കൊടുവാളും തീപ്പന്തവും അല്ല, നൃത്തവും ചുംബനവും സംഗീതവുമാകുന്നു പുതിയ കാലത്തിന്റെ, പുതിയ തലമുറയുടെ രാഷ്ട്രീയ ആയുധങ്ങള്‍ എന്നത് എത്ര ആശ്വാസകരമാണ്. താളത്തിലിളകി നൃത്തം ചെയ്യുന്ന ഉടലുകള്‍ വാളുകളേക്കാള്‍ ശക്തമാകട്ടെ.. തെരുവുകള്‍ നര്‍ത്തകര്‍ കയ്യടക്കട്ടെ.. കെട്ടിപ്പിടിച്ചും മുത്തമിട്ടും പാട്ടു പാടിയും ആട്ടമാടിയും ആകണം വിപ്ലവങ്ങള്‍ വരേണ്ടത്.. നിറവും ലിംഗവും ജാതിയും വംശവും മറന്ന് ആലിംഗനങ്ങളിലേര്‍പ്പെടുന്ന മനുഷ്യരാല്‍ തെരുവുകളെ നിറയ്ക്കാം.. ഈ ആവേശത്തിമിര്‍പ്പുകള്‍ അണയാതിരിക്കട്ടെ.. 
'എന്തൊരാവേശം എന്തൊരുന്മാദം ഒന്നു പുല്‍കാന്‍...അഴകേ.. തേന്‍ വണ്ടു ഞാന്‍..'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി