കേരളം

എട്ട് ദിവസം മാത്രമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;  തന്റെ നിറം കുഞ്ഞിന് ഇല്ലെന്ന കാരണത്താല്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തന്റെ നിറവും, ഭര്‍ത്താവിന്റെ രൂപസാദൃശ്യവുമല്ല കുഞ്ഞിനെന്ന് പറഞ്ഞ് അമ്മ എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. കട്ടപ്പനയ്ക്ക് സമീപം മുരിക്കാട്ടുകുടിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 

കുഞ്ഞിന്റെ അമ്മ സന്ധ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യ പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കഴുത്തിന് ചുറ്റും തുണി ചുറ്റി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം, കുഞ്ഞിന് അനക്കമില്ലെന്ന് സന്ധ്യ ഭര്‍ത്താവിനോട് വന്ന് പറയുകയായിരുന്നു. 

ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ സന്ധ്യ കുറ്റം സമ്മതിച്ചു. പത്ത് വര്‍ഷം മുന്‍പ് വിവാഹിതരായ സന്ധ്യ ബിനു ദമ്പതികള്‍ക്ക് ഒന്‍പത് വയസ് പ്രായമുള്ള  മറ്റൊരു കുട്ടിയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന