കേരളം

കേരള കോണ്‍ഗ്രസില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് വിഭാഗം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ.ജോസഫ് വിഭാഗം. നേതൃ പദവികള്‍ സംബന്ധിച്ച് ലയനസമയത്തെ ധാരണ ലംഘിക്കാന്‍ കഴിയില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പദവി ഒഴിവു വന്നതുകൊണ്ടുമാത്രമാണ് ജോസ് കെ മാണിയെ നിയമിച്ചത്. അതിനപ്പുറമുളള നേതൃമാറ്റം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും മോന്‍സ് കോട്ടയത്ത് പറഞ്ഞു. 

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തിന് ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് ആര് മുന്‍കൈയെടുക്കണമെന്ന് യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാം. ഏതുമുന്നണിയില്‍ പോയാലും കൂടുതല്‍ നിയമസഭാ സീറ്റുകളും ലോക്‌സഭാ സീറ്റുകളും ആവശ്യപ്പെടും. യുഡിഎഫിലായാലും എല്‍ഡിഎഫിലായാലും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിക്കുമെന്നും മോന്‍സ് ജോസഫ് അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്