കേരളം

ബെന്‍സ് എന്ന് പറഞ്ഞ് വില്‍പ്പന, പൊളിച്ചപ്പോള്‍ ബലേനോ; ബുദ്ധിവിരിഞ്ഞ തലയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

2015ല്‍ വിപണിയില്‍ ഇറക്കിയത് മുതല്‍ പോപ്പുലര്‍ കാര്‍ എന്ന പദവിയിലാണ് മാരുതിയുടെ ബലേനോയുടെ പോക്ക്. ഇവിടെ പഴയ ഒരു ബലേനോ രൂപം മാറ്റി ബേഴ്‌സിഡസ് ബെന്‍സ് എന്ന പേരില്‍ വില്‍പ്പന നടത്തിയിരിക്കുകയാണ് ചില വിരുതന്മാര്‍. 

കേരളത്തില്‍ തന്നെയാണ് സംഭവം. നിയമവിരുദ്ധമായാണ് കാര്‍ രൂപം മാറ്റി വിറ്റിരിക്കുന്നത് എങ്കിലും, അങ്ങിനെയൊരു രൂപമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തലയെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍. 

ചുവപ്പ് നിറത്തിലുള്ള ബലേനോയാണ് എ ക്ലാസ് മേഴ്‌സിഡസ് ബെന്‍സിന്റെ രൂപത്തിലേക്ക മാറ്റിയിരിക്കുന്നത്. എ ക്ലാസ് ബെന്‍സിന് എക്‌സ് ഷോറും വില 27.53 ലക്ഷം വരുമ്പോള്‍, രൂപം മാറ്റിയ ബലേനോ എത്ര രൂപയ്ക്കാണ് വിറ്റിരിക്കുന്നതെന്ന് വ്യക്തമല്ല. 

ബെന്‍സിന്റെ ഫ്രണ്ട് ഗ്രില്ലേ, ഹെഡ് ലൈറ്റ്‌സ്, ടെയ്ല്‍ ലൈറ്റ്‌സ്, ലോഗോ എന്നിവ വരെ രൂപം മാറ്റിയ ബലേനോയിലുണ്ട്. ബലേനോ ബെന്‍സായി രൂപം മാറ്റിയത് അധികൃതര്‍ പരിശോധിച്ചു വരുന്നതിന് ഇടയിലും ഓട്ടോമോട്ടീവ് എഞ്ചിനിയറിംഗിനെ പുതിയ തലത്തിലെത്തിച്ചതിനെ പ്രശംസിക്കുകയാണ് പലരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍