കേരളം

ലക്ഷദ്വീപില്‍ കുടുങ്ങിയ 65 മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു; കാണാതായവര്‍ക്കായുളള തെരച്ചില്‍ തുടരുന്നു. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് ലക്ഷദ്വീപില്‍ കഴിഞ്ഞിരുന്ന 65 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തി.  ആറു ബോട്ടുകളിലായാണ് അവര്‍ നാട്ടിലെത്തിയത്. അവശരായ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എത്തിയ ഏറെപ്പേരും തമിഴ്‌നാട്ടുകാരാണ്. കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയില്‍ എത്തുമെന്നാണ് വിവരം.

അതേസമയം ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുമായി കോസ്റ്റ്ഗാര്‍ഡ് കപ്പലും വ്യോമസേന വിമാനവും തെരച്ചലിന് പുറപ്പെട്ടു. ചെറുബോട്ടുകളില്‍ പോയ 95 പേരെ രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. തിരുവനന്തപുരത്ത് നിന്ന് പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്ക സഭ പറയുന്നു. ദുരന്തത്തില്‍ ഇതുവരെ മരണം 40 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി