കേരളം

നിയമാനുസൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല; ജനങ്ങളുടെ ആശങ്ക അകറ്റി മുന്നോട്ടുപോകും: റവന്യൂമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിലെ നിയമാനുസൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനം വരുന്നു എന്ന് അറിഞ്ഞതുമുതല്‍ ഇവിടെയുളള ജനങ്ങള്‍ ആശങ്കയിലാണ്. ഈ ആശങ്കയ്ക്ക്് ഒരു അടിസ്ഥാനവുമില്ലെന്നും ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമാനുസൃത രേഖകളുളള ഒരു കുടിയേറ്റക്കാരനെയും സര്‍ക്കാര്‍ ഒഴിപ്പിക്കില്ല. അവരുടെ ആശങ്ക അകറ്റുന്നതിനാണ് മന്ത്രിതല സമിതി സന്ദര്‍ശനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

അതേസമയം കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി സ്ഥലത്ത് പരിശോധന നടത്താന്‍ വരുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കും. അതില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് പരാതികള്‍ ബോധിപ്പിക്കാന്‍ ജനപ്രതിനിധികളുടെ യോഗം നാളെ ചേരും.

നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തുന്ന മന്ത്രിതലസമിതിയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനൊടൊപ്പം വനം വകുപ്പ് മന്ത്രി കെ രാജുവും, മന്ത്രി എം എം മണിയും സംഘത്തിലുണ്ട്.കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസര്‍ കൂടിയായ ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു